ലാഹോര്‍: പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയക്കുന്നതായി റിപ്പോര്‍ട്ട്. ലഷ്കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സയ്യിദ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയാണ് പാക്കിസ്ഥാന്റെ മോദി ഭയം പുറത്തുകൊണ്ടുവന്നത്. മോദിയുടെ നേതൃത്വം ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുമെന്നും ആന്റി മോദി ശക്തികളെ പ്രോത്സാഹിപ്പിക്കണമെന്നും ഹാഫിസ് സയ്യിദ് പറഞ്ഞിരുന്നു. രാജ്യാന്തര തലത്തില്‍ മോദി നടത്തുന്ന നീക്കങ്ങളും ലോകനേതാക്കള്‍ ഇന്ത്യയോട് കാണിക്കുന്ന അടുപ്പവുമാണ് പാക്കിസ്ഥാനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് മോദിയെ പാക്കിസ്ഥാന്‍ ഭയക്കുന്നത്. കാരണങ്ങള്‍ ഇതൊക്കെയാണ്.
ഇന്ത്യയില്‍ മോദിയെപ്പറ്റി രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വഗുണത്തെ പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ ഭയക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് മോദിയിലുണ്ടായ അവിശ്വാസം കുറയുന്നതും തീവ്രവാദ സംഘടനകളെ അസ്വസ്ഥരാക്കുന്നു. ഹിന്ദുത്വ സംഘടനകളെ ഒരുപരിധി വരെ നിലയ്ക്കു നിര്‍ത്താനും അദ്ദേഹത്തിനു കഴിയുന്നു.
വിദേശയാത്രകളില്‍ മോദി പ്രധാനമായും ശ്രദ്ധിക്കുന്നത് തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ മറ്റു രാജ്യങ്ങളെ ഒപ്പം നിര്‍ത്താനാണ്. തീവ്രവാദ സംഘടനകളുടെ സാമ്പത്തിക ശ്രോതസ് തടയുന്നതിലും മോദിക്കു സാധിക്കുന്നു.