കൂത്താട്ടുകുളം:ഒലിയപ്പുറം കാര്‍ത്തിയാല്‍ പാടശേഖരം നികത്തുന്നത് ആര്‍ഡിഒ തടഞ്ഞു. വയല്‍ കുഴിച്ച് രൂപമാറ്റം വരുത്തിക്കൊണ്ടിരുന്ന ഹിറ്റാച്ചി ആര്‍ഡിഒ വി.ആര്‍. മോഹനന്‍പിള്ളയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.വയല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഉത്തരവും നല്‍കി. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ആര്‍ഡിഒ ഒലിയപ്പുറത്തെത്തിയത്. വില്ലേജ് ഓഫീസര്‍, പോലീസ് എന്നിവരെ വിളിച്ചുവരുത്തി നടപടി എടുപ്പിക്കുകയായിരുന്നു. വൈകുന്നേരം 3.30-ന് ആരംഭിച്ച വയല്‍ പൂര്‍വ സ്ഥിതിയിലാക്കല്‍ രാത്രി വൈകിയും തുടരുകയാണ്. ഉടമകളായ പുളിന്താനത്ത് ജോയി, വടക്കേപുത്തന്‍പുര ബേബി എന്നിവരെയും ഹിറ്റാച്ചി ഉടമയെയും ഡ്രൈവറേയും പ്രതികളാക്കി പോലീസ് കേസെടുത്തു. വയല്‍ പൂര്‍വ സ്ഥിതിയിലാക്കിയശേഷം ഹിറ്റാച്ചിയും സ്റ്റേഷനിലേക്ക് കൊണ്ടുപോകും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വയല്‍നികത്തല്‍ വ്യാപകമായിരിക്കുകയാണ്.
പാടം നികത്തുന്നത് ആര്‍ഡിഒ തടഞ്ഞു: ഹിറ്റാച്ചി പിടിച്ചെടുത്തു
