പാട്ട് ആകട്ടെ, സിനിമയാകട്ടെ, പരസ്യമാകട്ടെ… സണ്ണി ഉണ്ടേല്‍ സംഭവം ഹിറ്റാണ്. ഇപ്പോള്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു കാമ്പയിനിംഗ്് വീഡിയോയുമാണ് രംഗത്ത് എത്തിയിരിക്കുന്നത്. പുകവലിക്കെതിരേ ശബ്ദിച്ചുകൊണ്ടാണ് ഇത്തവണ സണ്ണി ലിയോണിന്റെ വരവ്. 11 മിനിറ്റ്സ് എന്ന കാമ്പയിന് വീഡിയോ യു ട്യൂബില്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇതിനോടകം 21ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
പുകവലി കാരണം രോഗത്തിനടിമയായ വ്യക്തിയുടെ അവസാന ആഗ്രഹം സണ്ണി ലിയോണിനെ കാണണമെന്നതാണ്. തുടര്‍ന്ന് സണ്ണിയെ രോഗിയുടെ അരികില്‍ കൊണ്ടുവരുകയും സണ്ണിയെ കണ്ട സന്തോഷത്തോടെ രോഗി മരിക്കുകയും ചെയ്യുന്നതാണ് കഥ. അലോക് നാഥ്, ദീപക് ദോബ്രിയല്‍ തുടങ്ങിയവരാണ് കാമ്പയ്ന് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വിബു പൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.