വകതിരിവില്ലാതെ കൂട്ട അവധിയെടുത്ത് ഡോക്ടർമാർ; ഉള്ള ഒരു ഡോക്ടറാവട്ടെ രോഗികളെ നോക്കി വലയുന്നു;  വ​ട​വു​കോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ രീതികളിങ്ങനെ…

കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ലീ​വി​ൽ പോ​യ​തോ​ടെ രോ​ഗി​ക​ൾ വ​ല​യു​ന്നു. ചി​കി​ൽ​സ​ക്കാ​യി ചീ​ട്ടെ​ടു​ത്തി​ട്ടും ചി​കി​ൽ​സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. വ​ർ​ക്ക് അ​റേ​ജ്മെ​ൻ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ എ​ത്തി​യ ഒ​രു ഡോ​ക്ട​ർ നൂ​റി​ന് മു​ക​ളി​ൽ രോ​ഗി​ക​ളെ​യാ​ണ് പ​രി​ച​രി​ച്ച​ത്.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന വ​ട​വു​കോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​ണ് ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ വ​ല​യു​ന്ന​ത്. നാ​ല് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മു​ള്ള ഇ​വി​ടെ നാ​ല് പേ​രും ലീ​വി​ലാ​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

ഒ​രു ഡോ​ക്ട​ർ പി.​ജി​ക്ക് അ​ഡ്മി​ഷ​ൻ കി​ട്ടി പോ​കു​ക​യും ഒ​രാ​ൾ മെ​റ്റേ​ർ​നി​റ്റി ലീ​വി​ലു​മാ​ണ്. മ​റ്റൊ​രു ഡോ​ക്ട​റാ​ണെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്താ​റു​മി​ല്ല. പി​ന്നെ​യു​ള്ള ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​വും ലീ​വി​ലാ​കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ വ​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ ആ​വ​ശൃ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ വ​ട​വു​കോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് പു​ത്ത​ൻ​കു​രി​ശ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​നു​വേ​ണ്ടി പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. വ​ൽ​സ​ല​ൻ പി​ള്ള, ടി.​കെ.​പോ​ൾ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് കാ​ര​ക്കാ​ട്ട്, ബെ​ന്നി പു​ത്ത​ൻ​വീ​ട്ടി​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജ​ൻ പീ. ​പോ​ൾ, പി.​പി. സു​നി ബി​ജു ഞാ​റ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts