പാത ഇരട്ടിപ്പിക്കല്‍: നാളെ മുതല്‍ മൂന്നു ദിവസം കോട്ടയം വഴി ട്രെയിന്‍ ഗതാഗതം തടസപെടും

trainകടുത്തുരുത്തി: പിറവം റോഡിനും കുറുപ്പന്തറയ്ക്കുമിടെയില്‍ ഇരട്ടപാത കമ്മീഷന്‍ ചെയ്യുന്ന പണികള്‍ നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ഒക്‌ടോബര്‍ ഒന്നിനും കോട്ടയം-എറണാകുളം റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപെടും. നാളെ കോട്ടയം വഴി പോകേണ്ട കന്യാകുമാരി-മുംബൈ സിഎസ്ടി എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും.

എറണാകുളം-കായംകുളം പാസഞ്ചര്‍ റദ്ദാക്കി. കേരളാ, ശബരി എകസ്പ്രസുകള്‍ പത്ത് മിനിറ്റ് വീതം പിടിച്ചിടും. കൊല്ലം-എറണാകുളം മെമു 30 മിനിറ്റ് വൈകിയെ പുറപ്പെടൂ. മറ്റന്നാള്‍ എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിക്കും പുനലൂരിനുമിടെയില്‍ റദ്ദാക്കി. കന്യാകുമാരി-മുംബൈ സിഎസ്ടി  ഒരു മണിക്കൂര്‍ വൈകും.

നാഗര്‍കോവില്‍-മംഗലാപുരം പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ്, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരളാ എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചും വിടും. ഒന്നിന് തടസപെടുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Related posts