പാനൂരില്‍ നഗരസഭാ കൗണ്‍സിലറുടെ വീട് ആക്രമിച്ചു; സഹോദര ഭാര്യയ്ക്ക് പരിക്ക് ; ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

ktm-arrestപാനൂര്‍: പാനൂര്‍ നഗരസഭാ കൗണ്‍സിലറുടെ വീട് ആക്രമിച്ചു. സഹോദര ഭാര്യയ്ക്ക് പരിക്ക്. പാനൂരിലെ ലീഗ് വിമത കൗണ്‍സിലറായ വി. ഹാരിസിന്റെ പാനൂര്‍ വൈദ്യര്‍പീടികയിലെ വീടിനുനേരേയാണ് ഇന്നലെ അര്‍ധരാത്രി 11.30ഓടെ ആക്രമണമുണ്ടായത്. ഹാരിസിനെ അക്രമികള്‍ ചോദിച്ചെത്തിയെങ്കിലും സംഭവസമയത്ത് ഹാരിസ് ഇല്ലായിരുന്നു.

അക്രമികള്‍ വീടിനുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ വീട്ടുകാര്‍ ബഹളം വച്ചു. ഇതിനിടെ ഹാരിസിന്റെ സഹോദരന്‍ മൊയ്തുവിന്റെ ഭാര്യ റംലയെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ റംലയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.    ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകനായ വൈദ്യര്‍ പീടികയിലെ പൊക്കായിന്റവിട സഹീറി (31) നെ പാനൂര്‍ പോലീസ് പിടികൂടി.

Related posts