ചൂട് സഹിക്കാന്‍ പറ്റാതെ ബാഹുബലി-2വിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. ആന്ധ്രയില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് അന്തരീക്ഷതാപം സഹിക്കാന്‍ പറ്റാതെ വന്നതോടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.
ഒരു മാസത്തേക്കാണ് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും മോശം കാലാവസ്ഥ ചിത്രീകരണത്തെ ബാധിച്ചിരുന്നു. ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ തിയറ്ററിലെത്തുമെന്നാണ് അറിയുന്നത്.