ന്യൂഡല്‍ഹി: പാരസെറ്റാമോള്‍ ഗുളികകളുടേയും കുത്തിവെപ്പ് മരുന്നുകളുടെയും വിലയില്‍ 35% ശതമാനം കുറവ് വരുത്തി. ദേശീയ മരുന്ന് വിലനിയന്ത്രണ അതോറിറ്റിയാണ് വിലയില്‍ മാറ്റം വരുത്തിയത്. രാജ്യവ്യാപകമായി പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് മരുന്നുകളുടെ വില കുറയ്ക്കുന്നത്. മരുന്ന് കമ്പനികള്‍ക്ക് വില കുറക്കുന്നത് സംബന്ധിച്ച നിര്‍ദ്ദശങ്ങള്‍ നല്‍കി കഴിഞ്ഞു. പുതുക്കിയ വില ഉടന്‍ പ്രാബല്യത്തില്‍ വരും.
നിലവില്‍ പാരസെറ്റാമോള്‍ ഗുളികകള്‍ വിലനിയന്ത്രിത മരുന്നകളുടെ വിഭാഗത്തില്‍ പെട്ടവയാണെങ്കിലും പാരസെറ്റാമോളിന്റെ ആവശ്യം വര്‍ദ്ധിക്കുകയും വില്‍പ്പനയില്‍ 47.2 ശതമാനം വര്‍ദ്ധനവുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് വില കുറക്കുന്നതെന്ന് ദേശീയ ഔഷധ അതോററ്റി അറിയിച്ചു.