കിണര്‍ കെറ്റിലായി ! വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത് തിളയ്ക്കുന്ന വെള്ളം; മോട്ടോര്‍ കേടായി; മുതുകാട് സംഭവിച്ച അദ്ഭുതം കണ്ട് ഞെട്ടി നാട്ടുകാര്‍…

മുതുകാട് തെക്കുംപാടത്ത് കിണറില്‍ വെള്ളം തിളയ്ക്കുന്ന അദ്ഭുത പ്രതിഭാസം. കിണറ്റിലെ റിംഗുകള്‍ ചരിഞ്ഞ നിലയില്‍ ആണ്. താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളമാണ് തിളച്ചത്.

ഇന്നലെ പുലര്‍ച്ചെ നാലിന് വീട്ടുകാര്‍ വെള്ളം കോരിയപ്പോള്‍ ചൂട് അനുഭവപ്പെട്ടുവെങ്കിലും കാര്യമാക്കിയില്ല. എന്നാല്‍ നേരം പുലര്‍ന്ന് നോക്കിയപ്പോള്‍ കിണറില്‍ നേരിയ തോതില്‍ വെള്ളം തിളക്കുന്നതു കാണുകയായിരുന്നു.

ഇതിനിടയ്ക്ക് കിണറ്റിലെ മോട്ടോര്‍ കേടുവരുകയും ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പാലോളി മെഹബൂബ്, ജല അതോറിറ്റി ഫീല്‍ഡ് ഓഫിസര്‍ കെ.അജീഷ്, ആശാ വര്‍ക്കര്‍ പി.പ്രസന്ന എന്നിവര്‍ സ്ഥലത്തെത്തി. വെള്ളത്തിന്റെ സാംപിള്‍ ഗുണനിലവാര പരിശോധനയ്ക്ക് ജല അതോറിറ്റി ലാബിലേക്ക് അയച്ചു.

Related posts

Leave a Comment