പാലായുടെ മുത്തും യുഡിഎഫിന്റെ സ്വത്തുമായ കെ.എം. മാണി അനുകരണീയ വ്യക്തിത്വമെന്ന് ആന്റോ ആന്റണി എംപി

KTM-ANTOANONYമൂന്നിലവ്: ജനാധിപത്യത്തിന്റെ കാവലാളും സംരക്ഷകനുമായ കെ.എം. മാണിയുടേത് അനുകരണീയ വ്യക്തിത്വമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. വികസനദാഹിയായ കെ.എം. മാണി പാലായുടെ മുത്തും യുഡിഎഫിന്റെ സ്വത്തുമാണെന്ന് ആന്റോ ആന്റണി പറഞ്ഞു. മൂന്നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. മാണിയുടെ പ്രചാരണ സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലംകൊണ്ട് മൂന്നിലവിന്റെ മുഖച്ഛായ മറ്റുവാന്‍ കെ.എം. മാണിക്ക് കഴിഞ്ഞു.

ഇതില്‍ മൂന്നിലവിന് അഭിമാനിക്കാം. വികസനം തുടരണമെങ്കില്‍ കെ.എം. മാണിയെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം. ഇതിനുള്ള ശക്തമായ പ്രചാരണം നടത്തുവാന്‍ അദ്ദേഹം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. യോഗത്തില്‍ ജയിംസ് ആന്റണി അധ്യക്ഷത വഹിച്ചു. കെ.എം. മാണി വോട്ട് അഭ്യര്‍ത്ഥിച്ച് സംസാരിച്ചു. ആര്‍. സജീവ്, ഫിലിപ്പ് കുഴികുളം, റോയി എലിപ്പുലിക്കാട്ട്, ജോയി അമ്മിയാനി, പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts