ധവളവിപ്ലവത്തിനു മുമ്പ് രാജ്യത്തെ സമ്പന്ന കുടുംബങ്ങളില്‍ ആഢ്യത്വത്തിന്റെ ചിഹ്നമായിരുന്നു കന്നുകാലി വളര്‍ത്തലും പാല്‍ ഉപയോഗവും. പിന്നീട് പാലും പാലുത്പന്നങ്ങളും വ്യാപകമായതോടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ഉയര്‍ന്നു. പാല്‍ വില്പന സാധാരണക്കാര്‍ക്ക് പ്രധാന വരുമാനമാര്‍ഗമായി. അതിലൂടെ പല കുടുംബങ്ങളും സാമ്പത്തികമായി ഉയര്‍ന്നു. സമീപകാലത്ത് പശുവിനു നല്കുന്ന അധിക പ്രാധാന്യം പല കുടുംബങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ഉത്തരേന്ത്യയില്‍ പശുക്കളെ വധിക്കാന്‍ കഴിയില്ലെന്ന നിയമം വന്നതോടെ ദുരിതത്തിലായത് കര്‍ഷകരാണ്. വരള്‍ച്ച രൂക്ഷമായപ്പോള്‍ മരണത്തെ ഭയന്ന് കര്‍ഷകര്‍ പശുക്കളെ ഊട്ടി.
ഇപ്പോഴിതാ പശുവിന്റെയും മറ്റും പാല്‍ ഉപയോഗിക്കുന്നത് അവയോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും പറഞ്ഞ് ഒരു സംഘടന രംഗത്തെത്തിയിരിക്കുന്നു. ഡല്‍ഹിയിലുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനാണ് വിചിത്ര വാദവുമായി വന്നിരിക്കുന്നത്. പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്നത് ആരോഗ്യം ക്ഷയിപ്പിക്കുമെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. ഇക്കാര്യം പ്രചരിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയ കാമ്പയിനും തുടങ്ങിയിട്ടുണ്ട്.