മലയാളത്തിലെ തിരക്കേറിയ യുവനടന്മാരിലൊരാളായ ജയസൂര്യ അത്യാവശ്യം പാട്ടും പാടുന്നയാളാണ്. തന്റെ പുതിയ പല ചിത്രങ്ങളിലും ജയസൂര്യ ഗായകന്റെ റോളും ഏറ്റെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ പിന്നണി പാടിയതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താരം.
പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തില്‍ മുത്താണ് ജോയി എന്ന പാട്ട് പാടിയത് ജയസൂര്യയായിരുന്നു. എന്നാല്‍ ഇതിന് പൃഥ്വി തനിക്ക് ഒരു മിഠായി പോലും വാങ്ങിച്ചു തന്നില്ലെന്നാണ് ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ തമാശരൂപേണ പറയുന്നത്. ഷാജഹാനും പരീക്കുട്ടിയും എന്ന തന്റെ പുതിയ ചിത്രത്തിലും ജയസൂര്യ പാടിയിട്ടുണ്ട്. പടം ഹിറ്റായാല്‍ അമേരിക്കയിലേക്ക് ടിക്കറ്റ് നിര്‍മാതാവ് ആഷിഖ് വാഗ്ദാനം ചെയ്തിട്ടുണെ്ടന്നു പറഞ്ഞ ജയസൂര്യ ചിത്രത്തിന്റെ സംഗീതസംവിധായകന് ഗോപിസുന്ദറിന് നന്ദിയും പറയുന്നു. ഗോപിസുന്ദറിനൊപ്പമുള്ള ഒരു സെല്‍ഫിയും ജയസൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജയസൂര്യയുടെ പോസ്റ്റ് കാണാം: