ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി34 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് സി 34 റോക്കറ്റ് ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്നു കുതിച്ചുര്‍ന്നു. രാവിലെ 9.25 ന് സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് സി- 34 റോക്കറ്റ് വിക്ഷേപിച്ചത്.
ഐഎസ്ആര്‍ഒയുടെ കാര്ട്ടോസാറ്റിനുപുറമെ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും കാനഡയുടെ രണ്ടും ജര്‍മനി, ഇന്തോനേഷ്യ എന്നിവയുടെ ഓരോന്നു വീതവും ഉപഗ്രഹങ്ങളാണ് വിക്ഷേച്ചത്. ചെന്നൈ സത്യഭാമ സര്‍വകലാശാലയുടെയും പൂന കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെയും ഓരോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചവയിലുണ്ട്.
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്–2 സി ഉപഗ്രഹത്തിനൊപ്പമാണ് മറ്റ് 19 ഉപഗ്രഹങ്ങളും കുതിക്കുക. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ പിഎസ്എല്‍വി സി-–34 ആണ് ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലേക്കു സംവഹിക്കുന്നത്. വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റിന് 727.5 കിലോ ഭാരമുണ്ട്. വിക്ഷേപണത്തിന്റെ പതിനേഴാം മിനിറ്റില്‍ കാര്‍ട്ടോസാറ്റ് ലക്ഷ്യത്തിലെത്തും. തുടര്‍ന്ന് ഒന്നിന് പിന്നാലെ മറ്റൊന്നായി മറ്റുള്ളവയും ലക്ഷ്യത്തിലെത്തിക്കും. മുപ്പതുമുതല്‍ 60 വരെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണിത്.
2008 ഏപ്രിലില്‍ കാര്‍ട്ടോസാറ്റ്–2 എ ഉപഗ്രഹത്തിനൊപ്പം പത്ത് നാനോ ഉപഗ്രഹങ്ങള്‍ ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ചിരുന്നു. 2015 ഡിസംബറില്‍ ആറ് ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തിലെത്തിച്ചിരുന്നു. ഇത്തവണ 22 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇറ്റലിയുടെ രണെ്ടണ്ണംകൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വിക്ഷേപണത്തിനു മുമ്പുള്ള പരീക്ഷണങ്ങള്‍ക്ക് ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
ചരിത്ര ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പിഎസ്എല്‍വി സി34 വിക്ഷേപിണത്തിനു പിന്നാലെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചത്. പുതിയ ദൗത്യങ്ങള്‍ വിജയിപ്പിക്കുന്നത് ഐഎസ്ആര്‍ഒ തുടരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റിലുണ്ട്. രാവിലെ 9.25 ന് സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് സി- 34 റോക്കറ്റ് വിക്ഷേപിച്ചത്. 20 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി34 കുതിച്ചുയര്‍ന്നത്.