തിരുവനന്തപുരം: സ്വശ്രയ പ്രശ്നത്തില്‍ സമരത്തിനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസുകാര്‍ വാടക്കാരെ എത്തിച്ച് ചാനലുകാരുമായി ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ സഭാനടപടികളില്‍ നിന്നു നീക്കം ചെയ്യണമെന്ന് സ്പീക്കര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ടതായി വാര്‍ത്തസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി കമ്മിറ്റിയിലും പൊതു നിരത്തിലും പൊതുനിരത്തിലും പറയുന്ന ഭാഷ നിയമസഭയില്‍ പിണറായി സഭയില്‍ പറയാന്‍ പാടില്ല. തെരുവില്‍ സംസാരിക്കുന്ന ഭാഷയാണ് പിണറായി ഉപയോഗിച്ചത്. സ്വാശ്രയ മാനേജ്മെന്റുകളുമായി ചേര്‍ന്ന് വന്‍കൊള്ള നടത്തിയശേഷം പ്രതിപക്ഷം അതു സഭയില്‍ ഉന്നയിക്കുമ്പോള്‍ പരിഹസിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ മുഖ്യമന്ത്രി വാടകക്കാരെന്നു വിമര്‍ശിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. പ്രതിപക്ഷം സഭയില്‍ നടത്തുന്ന പ്രതിഷേധം ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ മാത്രമാണ്. ചുവന്ന മഷി ശരീരത്തില്‍ പുരട്ടി അക്രമിച്ചുവെന്നു വരുത്താനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചതെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചത്.