‘പിന്നെയും’ പണിയാകുമോ? ദിലീപിനെ കാണാനെത്തിയ നാട്ടുകാര്‍ക്ക് പോലീസിന്റെ ലാത്തിയടിയില്‍ പരിക്ക്; പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നുവെന്ന് നാട്ടുകാര്‍

dileepശാസ്താംകോട്ട: സിനിമാ ഷൂട്ടിംഗ് കാണാനെത്തിയ നാട്ടുകാര്‍ക്ക് പോലീസിന്റെ വക ലാത്തിയടിയില്‍ പരിക്ക്.  ദിലീപിനെ നായകനാക്കി അടൂര്‍ ഗോപാലകൃഷണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ഈ സിനിമയുടെ ചിത്രീകരണം ചവറ, ശാസ്താംകോട്ട തുടങ്ങിയ ഭാഗങ്ങില്‍ നടന്നുവരികയാണ്. ഇന്നലെ രാത്രി പോരുവഴി പെരുവിരുത്തി മലനടയിലായിരുന്നു ഷൂട്ടിംഗ്. ദിലീപ് വരുന്ന കാര്‍ കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നത് കാണാനാണ് വൈകുന്നേരം മുതല്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി പേര്‍ എത്തിയത്. എന്നാല്‍ പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Related posts