പിറവത്ത് റോഡിലെ കുഴി അപകടഭീഷണി ഉയര്‍ത്തുന്നു

ekm-kuzhiroadപിറവം: പെരുവംമുഴി ഹൈവേയുടെ ഓരത്ത് പിറവം പഴയ പഞ്ചായത്തുകവലയിലെ റോഡിലെ കുഴി അപകടഭീഷണി ഉയര്‍ത്തുന്നു. കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കിയതിന് ശേഷം ശരിയായ വിധത്തില്‍ മൂടാതെ പോയ കുഴിയാണ് ഇരുചക്ര വാഹനങ്ങളുടെയടക്കം അപകടങ്ങള്‍ക്ക് കാരണമാകുന്നത് . നാല് റോഡുകള്‍ സംഗമിക്കുന്ന ഇവിടെ മിക്കസമയത്തും ഗതാഗത തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ ഇരുചക്ര വാഹനങ്ങളും മറ്റും റോഡ് സൈഡിലൂടെ സഞ്ചരിക്കുമ്പോഴാണ് കുഴിയില്‍പ്പെടുന്നത്

. ഇതു സംബന്ധിച്ച് അധികൃതരെ പലതവണ അറിയിച്ചെങ്കിലും കുഴി മൂടാനായുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് സമീപത്തെ വ്യാപാരിയായ ബെന്നി മഠത്തിക്കുന്നേല്‍ പറയുന്നു. ഈ ഭാഗത്ത് മിക്കപ്പോഴും പൈപ്പ് പൊട്ടല്‍ പതിവാണ്. ഒരു മാസം മുമ്പ് പൊട്ടിയത് നന്നാക്കിയ ശേഷം കുഴി ശരിയായ വിധത്തില്‍ മൂടാത്തതുമൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ വെള്ളത്തില്‍ മേല്‍ഭാഗത്തെ മണ്ണ് ഒലിച്ചുപോയതോടെ കുഴി രൂപപ്പെടുകയായിരുന്നു. ഓരോ ദിവസം കഴിയുന്തോറും കുഴിയുടെ ആഴം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Related posts