കൊച്ചി: തൃശൂര്‍ ഡിസിസി പ്രസിഡന്റും മണലൂര്‍ മുന്‍ എംഎല്‍എയുമായ പി.എ.മാധവനെ ഇന്ന് സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും. അതേ സമയം ഹാജരാക്കിയ തെളിവുകള്‍ സംബന്ധിച്ചു വിശദീകരിക്കാനായി കമ്മീഷനില്‍ ഹാജരാകാന്‍ ജൂണ്‍ 15 വരെ സമയം നല്‍കണമെന്നാവശ്യപ്പെട്ടു സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ നല്‍കിയ അപേക്ഷ സോളാര്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റീസ് ജി. ശിവരാജന്‍ തള്ളി. ജൂണ്‍ ആറിനു സരിത നിര്‍ബന്ധമായും ഹാജരാകണമെന്നും അഭിഭാഷകനെ കമ്മീഷന്‍ അറിയിച്ചു.
സരിത കമ്മീഷനില്‍ ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു കെ.സി. വേണുഗോപാല്‍ എംപി നല്‍കിയ ഹര്‍ജി കമ്മീഷന്‍ പരിഗണിച്ചു. തെളിവുകള്‍ സംബന്ധിച്ച നിയമനടപടിക്രമം പൂര്‍ത്തിയാക്കിയശേഷം ആവശ്യമെങ്കില്‍ പകര്‍പ്പു നല്‍കാമെന്ന് അഭിഭാഷകനെ കമ്മീഷന്‍ അറിയിച്ചു.