പീഡിപ്പിച്ചത് നിരവധി തവണ! പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

Rapeeeനെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത മകളെ  ശാരീരികമായി  പീഡിപ്പിച്ച രണ്ടാനച്ഛന്‍ പോലീസിന്റെ പിടിയിലായി. ചെറിയകൊണ്ണി സ്വദേശിയാണ് അറസ്റ്റിലായത്.ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെയാണ് നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചത് . സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അരുവിക്കരയിലെ വാടക വീട്ടിലാണ് രണ്ടാനച്ഛനൊപ്പം പെണ്‍കുട്ടിയും അമ്മയും   താമസിച്ചിരുന്നത്.

23ന് വൈകുന്നേരം  സ്കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ഇയാള്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടു.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി അരുവിക്കര പോലീസില്‍ പരാതിയും  നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി വെള്ളൂര്‍ക്കോണത്തുള്ള തന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലുള്ളതായി വിവരം ലഭിച്ചു.

പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ പോലീസെത്തിയെങ്കിലും വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ കുട്ടി തയ്യാറായില്ല. രണ്ടാനച്ഛന്‍ തന്നെ ഒരു വര്‍ഷത്തിലധികമായി  പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയതോടെ  പീഡനവിവരം സ്ഥിരീകരിച്ചു.

നെടുമങ്ങാട് കോടതി   പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷം നിര്‍ഭയയിലേക്കയച്ചു. മുന്‍പ് വിദേശത്തായിരുന്ന ഇയാളുടെ   ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയതിനുശേഷമാണ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് അരുവിക്കരയില്‍ താമസം തുടങ്ങിയത്.കെട്ടിടനിര്‍മാണ തൊഴിലാളിയാണ് ഇയാള്‍.

Related posts