പീ​ഡ​ന​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി; സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത യു​വാ​വ് വീ​ണ്ടും അ​റ​സ്റ്റി​ൽ; പോ​ക്സോ കേ​സ് ചു​മ​ത്തി പോ​ലീ​സ്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ ബെ​ർ​ഹാം​പു​രി​ൽ പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​തി​നു വീ​ണ്ടും അ​റ​സ്റ്റി​ൽ. കെ ​നു​വാ​ഗോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന 27കാ​ര​നാ​യ പ്ര​തി​യെ ബി​എ​ൻ​എ​സ്, പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടു​ത്തി​ടെ​യാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. സ്കൂ​ളി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത്. പ​തി​നാ​ലു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment