ഭുവനേശ്വർ: ഒഡീഷ ബെർഹാംപുരിൽ പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയെ ശല്യം ചെയ്തതിനു വീണ്ടും അറസ്റ്റിൽ. കെ നുവാഗോൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27കാരനായ പ്രതിയെ ബിഎൻഎസ്, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തത്. പതിനാലുകാരിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.