പുതിയ കേരളം, പുതിയ കോട്ടയം’എന്നതാണ് യുഡിഎഫ് ലക്ഷ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ktm-THIRUVANCHOOR-RADHAKRISകോട്ടയം: അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കൊണ്ടു “പുതിയ കേരളം, പുതിയ കോട്ടയം’ എന്നതാണ് ഐക്യജനാധിപത്യ മുന്നണിയുടെ ലക്ഷ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വികസനരംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തന്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കൊണ്ട് സാധിച്ചു. അടിസ്ഥാനസൗകര്യവികസന രംഗത്ത് അടിത്തറ പാകാന്‍ നടപടിയെടുത്തു. ആ അടിത്തറയില്‍നിന്നുകൊണ്ടാണു പുതിയ കോട്ടയത്തിന്റെ സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിക്കേണ്ടത്. ഐടി രംഗത്ത്, ബയോ ടെക്‌നോളജി മേഖലയില്‍, ടൂറിസം രംഗത്ത് തൊഴില്‍ സാധ്യതയുള്ള കോട്ടയം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊല്ലാട് ഭഗത്ത് ഭവനസന്ദര്‍ശനത്തോടെയാണു പ്രചാരണം ആരംഭിച്ചത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പന്നിമറ്റം, ചാന്നാനിക്കാട് തൊഴില്‍ സ്ഥാപനങ്ങള്‍, കാച്ചുവേലിക്കുന്ന്, ഇറഞ്ഞാല്‍ പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. രണ്ട് വിവാഹ ചടങ്ങുകളിലും ചില മരണവീടുകളിലും സന്ദര്‍ശനം നടത്തി. വൈകുന്നേരം പള്ളം ഭാഗത്ത് ഭവനസന്ദര്‍ശനം നടത്തി. ചിങ്ങവനത്ത് ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുത്തു. വൈകുന്നേരം മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

Related posts