പുതിയ നിയമത്തിന്‌ശേഷം മമ്മൂട്ടി-നയന്‍താര വീണ്ടും

m&nപുതിയ നിയമത്തിന്‌ശേഷം നയന്‍താര വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു. ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഈ ഭാഗ്യജോടികളുടെ പുനഃസമാഗമം. ഇത് അഞ്ചാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നത്. ജീത്തുവിന്റെ ദിലീപ്ചിത്രമായ ലൈഫ് ഒഫ് ജോസൂട്ടിയില്‍ അതിഥിതാരമായി നയന്‍താര അഭിനയിച്ചിരുന്നു. ജീത്തുവിന്റെ ചിത്രത്തില്‍ ശക്തമായ ഒരു മുഴുനീള വേഷം അന്നേ നയന്‍താര ആവശ്യപ്പെട്ടിരുന്നു വത്രേ.മമ്മൂട്ടിയോടും നയന്‍താരയോടും ജീത്തുജോസഫ് കഥ പറഞ്ഞുകഴിഞ്ഞു.

ജീത്തുവിന്റെ കഥയില്‍ ഇരുവരും ആവേശത്തിലാണെന്നാണ് സൂചന. പൃഥ്വിരാജ് നായകനാകുന്ന ഊഴമാണ് ജീത്തുവിന്റെ പുതിയ പ്രോജക്ട്. ഈ ചിത്രത്തിനും കാവ്യാമാധവന്‍ നായികയാകുന്ന സ്ത്രീപക്ഷ സിനിമയ്ക്കും ശേഷമേ ജീത്തു മമ്മൂട്ടി-നയന്‍താര പ്രോജക്ടിലേക്ക് കടക്കൂ. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം ഇതിനകം അഞ്ചു കോടിക്കു മേല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഷെയര്‍ നേടിയ പുതിയ നിയമം തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നത് നയന്‍താരയും തമിഴ് താരം ആര്യയും ചേര്‍ന്നാണ്.

Related posts