പുതിയ ബ്ലൂടൂത്ത് ഇയര്‍ഫോണുമായി സീബ്രോണിക്‌സ്

earphoneസീബ്രോണിക്‌സ് പുതിയ സ്‌പോര്‍ട്ടി ബ്ലൂടൂത്ത് ഇയര്‍ഫോണായ ZEBBH330 അവതരിപ്പിച്ചു. ആകര്‍ഷകമായ ഡിസൈനിലും ഫീച്ചറുകളിലും ലഭ്യമാകുന്ന ഇതിന് തീരെക്കുറഞ്ഞ ഭാരമാണുള്ളത്. ശബ്ദബാഹുല്യമില്ലാത്ത ഇന്‍ഇയര്‍ ഡിസൈന്‍, ബ്ലൂടൂത്ത് 4.0 വയര്‍ലെസ് ടെക്‌നോളജി, ബില്‍റ്റ്ഇന്‍ ബാറ്ററി, 5 മണിക്കൂര്‍ ഓഡിയോയും കോളും വരെ, ബില്‍റ്റ്ഇന്‍ മൈക്ക് തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകള്‍.

യാത്രാസമയത്ത് സംഗീതം ആസ്വദിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ് ഈ ഇയര്‍ഫോണ്‍. ശബ്ദബാഹുല്യമുള്ള ചുറ്റുപാടില്‍ ഇന്‍ഇയര്‍ ഡിസൈന്‍ മികച്ച ശബ്ദവ്യക്തത നല്‍കുന്നു. ഇയര്‍ബഡ്ഡുകള്‍ക്ക് ഇടയിലുള്ള കേബിള്‍ പരസ്പരം കുരുങ്ങാത്തതും ഈടുനില്‍ക്കുന്നതുമാണ്. ഓഡിയോ പ്ലേബാക്കിനും കോളുകള്‍ക്കുമായി 5 മണിക്കൂര്‍ വരെ ബാക്കപ്പ് നല്‍കുന്ന ബില്‍റ്റ് ഇന്‍ ബാറ്ററിയാണ് ഇതിലുള്ളത്. ഒരു വര്‍ഷത്തെ വാറന്റിയോടെ ലഭിക്കുന്ന ഇയര്‍ഫോണിന്റെ വില 1,599 രൂപ.

Related posts