ആദ്യ കാഴ്ച ബസ് സ്റ്റോപ്പിൽ വെച്ച്; പിന്നെ ഫേസ്ബുക്ക് വഴി സൗഹൃദം പുതുക്കി; ഒടുവിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; എല്ലാ പിന്തുണയും നൽകിയ സഹോദരനും കാമുകനും പോലീസ് പിടിയിൽ

കോ​ട്ട​യം: ബ​സ്‌‌​സ്റ്റോ​പ്പി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ 19കാ​ര​നെ റി​മാ​ൻ​ഡ് ചെ​യ്തു. ചെ​ത്തി​പ്പു​ഴ സ്വ​ദേ​ശി അ​ഖി​ൽ ജ​യ​കു​മാ​റി​നെ(19)​യാ​ണ് മ​ണ​ർ​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും ഈ ​കേ​സി​ൽ റി​മാ​ൻ​ഡി​ലാ​ണ്. പ്ര​ണ​യ​ത്തി​നും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും സ​ഹോ​ദ​ര​ൻ ഒ​ത്താ​ശ ചെ​യ്തു​വ​ത്രേ. സ്കൂ​ളി​ൽ പോ​കാ​ൻ ബ​സ്‌‌​സ്റ്റോ​പ്പി​ൽ നി​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ഖി​ൽ പ​രി​ച​യ​പ്പെ​ട്ടു. പി​ന്നീ​ട് ഫേസ്ബു​ക്കി​ലൂ​ടെ പ​ര​സ്പ​രം ആ​ശ​യ വി​നി​മ​യം ന​ട​ത്തി. ഇ​തി​നി​ടെ​ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ി കോ​ട്ട​യ​ത്തു​ള്ള ഒ​രു കേ​ന്ദ്ര​ത്തി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നുാ​ണ് കേ​സ്.

Related posts