പുതുമഴയില്‍ പോത്താനിയുടെ മണ്ണില്‍ നീര്‍മാതള സൗരഭ്യം

TCR-NEERMATHALAMഇരിങ്ങാലക്കുട: മാധവിക്കുട്ടി യുടെ കഥാഭൂമികയില്‍ പൂത്തുലഞ്ഞ മലയാളിയുടെ ഗൃഹാതുര സങ്കല്‍ പ്പങ്ങളിലൊന്നായ നീര്‍മാതളം പോത്താനിയുടെ മണ്ണിലും. പച്ച ഇലകള്‍ക്കിടയില്‍ ഇളംമഞ്ഞ വസന്തം വാരിവിതറുന്ന നീര്‍മാതള പ്പൂക്കളുടെ സൗരഭ്യം പോത്താനിയു ടെ മണ്ണില്‍ ഇതാദ്യമായാണ്. ഔഷധസസ്യ കൃഷിയിലൂടെ ശ്രദ്ധേയനായ പോത്താനി സ്വദേശി മുളങ്ങാട്ട് ചക്കഞ്ചാത്ത് ഉണ്ണികൃഷ്ണന്റെ വീട്ടുമുറ്റത്ത് ഔഷധ ച്ചെടിയായി സംരക്ഷിക്കുന്ന നീര്‍ മാതളമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇളംമഞ്ഞ നിറത്തില്‍ ദളങ്ങളും നീളമുള്ള പിങ്ക് കേസരങ്ങളുമായുള്ള പൂവിരിയിച്ചത്. മാമ്പൂപോലെയാണ് ഇവ.

പുതുമഴയിലാണ് പൂക്കാന്‍ തുടങ്ങുക. പൂക്കാന്‍ തുടങ്ങുമ്പോള്‍ ഇലകൊഴിഞ്ഞ അവസ്ഥയിലായി ക്കും. പൂക്കള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഭംഗിയുടെ അകമ്പടിയായി ഇലകളും കാണും. പൂക്കള്‍ക്കിടയില്‍ ചാര നിറത്തോട് കൂടിയ കായകളുണ്ട്. ക്രിട്ടൈവ റിലീജിയോസ വിഭാഗത്തി ല്‍പ്പെടുന്ന നീര്‍മാതളം ഏറെ ഔഷധഗുണമുള്ള മരമാണ്. ഇതിന്റെ വേര് ആയുര്‍വേദത്തിലെ വാരുണാദി ഗണത്തില്‍ ഉള്‍ക്കൊ ള്ളിക്കുന്നു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും മൂത്രാശയരോഗ ത്തിനും ഉത്തമ ഔഷധമാണിത്.

പുഴയോരങ്ങളിലും ആര്‍ദ്രഹരിത വനങ്ങളിലും കാണപ്പെടുന്ന െ്രെകറ്റേവ മാഗ്‌ന എന്ന വിഭാഗമാണ് കേരളത്തില്‍ കൂടുതല്‍ കാണപ്പെ ടുന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വരണ്ട ഇലപൊഴിയും കാട്ടില്‍ കാണപ്പെടുന്ന െ്രെകറ്റേവ അസന്‍സോണിയും കേരളത്തിലു ണ്ട്. കപ്പാരേസിയ കുടുംബത്തില്‍ പെടുന്നവയാണ് നീര്‍മാതളം. സൈക്കി എന്ന ചെറു വെള്ളാട്ടി, ചോക്കലേറ്റ് ആല്‍ബട്രോസ് തുടങ്ങിയ പൂമ്പാറ്റകള്‍ മുട്ട യിടുന്നതും നീര്‍മാതളങ്ങളിലാണ്. അപൂര്‍മായ ഇവയെ തിരിച്ചറിയാതെ നശിപ്പിക്കപ്പെടുന്നുണ്ട്. മധ്യേന്ത്യയിലും ബംഗാള്‍, അസം എന്നിവിടങ്ങളിലും കാണപ്പെടുന്ന നീര്‍മാതളം ഉത്തരമലബാറിലാണ് വ്യാപകമായി കാണപ്പെടുന്നത്. ആസ്‌ത്രേലിയയും ജപ്പാനുമാണ് ഇതിന്റെ ജന്മദേശമെന്ന് പറയ പ്പെടുന്നു.

നാട്ടില്‍ അപൂര്‍വമായ നീര്‍മാതളത്തിന്റെ പൂക്കള്‍ കാണാന്‍ ഒരുപാട് പേര്‍ എത്തുന്നുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നീലക്കൊടുവേലി, ചങ്ങലംപരണ്ട, പുഷ്ക്കരമൂലം, കല്‍ത്താമാര, നീലയമരി, സോമലത, കരിമഞ്ഞള്‍, വയമ്പ് തുടങ്ങിയ അപൂര്‍വ സസ്യങ്ങളും ഉണ്ണികൃഷ്ണന്‍ വീട്ടുമുറ്റത്ത് വളര്‍ത്തുന്നുണ്ട്. മുടി കൊഴിച്ചിലിനും അകാലനരക്കും പരിഹാരമായി നീലയമരി ഉപയോ ഗിച്ച് ഉണ്ണികൃഷ്ണന്‍ പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന എണ്ണക്കും ആവശ്യക്കാരേറെയാണ്.

Related posts