പുറ്റിംഗല്‍ ക്ഷേത്രത്തിന്റെ മതില്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പരവൂരില്‍ ഹര്‍ത്താല്‍

KTM-HARTHALപരവൂര്‍: വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് കനത്ത പോലീസ് കാവല്‍ തുടരുന്ന പരവൂര്‍ പുറ്റിംഗല്‍ ദേവി ക്ഷേത്രത്തിലെ മൂലസ്ഥാനത്തിന്റെ ചുറ്റുമതില്‍ അജ്ഞാതര്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്  ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ  പരവൂരില്‍ ഹര്‍ത്താല്‍ ആചരിക്കുക യാണ്. പുറ്റിംഗല്‍ ക്ഷേത്ര സംരക്ഷണസമിതി  ഹിന്ദുഐക്യവേദി എന്നിവയുടെ ആഭിമുഖ്യ ത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്.

ബസുകള്‍ നഗരാതിര്‍ത്തിവരെ മാത്രമെ സര്‍വീസ് നടത്തുന്നുള്ളു. ക്ഷേത്രപരിസരത്തും നഗരപ്രാന്തങ്ങളിലും ശക്തമായ പോലീസ് കാവലേര്‍പ്പെടുത്തിയരിക്കുകയാണ്.  ചുറ്റും അരമതില്‍ കെട്ടി സംരക്ഷിച്ചിട്ടുള്ളതാണ് ക്ഷേത്രത്തിലെമൂലസ്ഥാനം. ഇതിന്റെ മുന്‍വശത്തെയും പുറകുവശത്തെയും അഴികളാണ് തകര്‍ത്തിട്ടുളളത്. ഇതിന്റെ ഇരുവശത്തും 50 മീറ്റര്‍ മാറി കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.തിങ്കളാഴ്ച രാത്രി 11ന് ശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു. കനത്ത മഴയെയും ഇടിമിന്നലിനെയും തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. ഇതിന്റെ മറവില്‍ സാമൂഹികവിരുദ്ധ സംഘം ആക്രമണം നടത്തിയതായാണ് നിഗമനം.

Related posts