പുല്‍കിതിന്റെ വിവാഹ ജീവിതം തകര്‍ത്തത് ഞാനല്ല…

yamiബോളിവുഡ് താരം പുല്‍കിതിന്റെ വിവാഹ ബന്ധം തകരാന്‍ കാരണം നടി യാമിയാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പുല്‍കിതിന്റെ ഭാര്യ ശ്വേതയുടെ പ്രസ്താവനകളെ തുടര്‍ന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്നും  താന്‍ അതു കാര്യമാക്കുന്നില്ലെന്നുമാണ് യാമിയുടെ മറുപടി. ഞങ്ങള്‍ അഭിനയിക്കുന്ന സിനിമകളിലെ കെമിസ്ട്രിയാണ് ഇത്തരം ഗോസിപ്പുകള്‍ക്ക് കാരണമെന്ന് പുല്‍കിതും പറഞ്ഞു.

ഇപ്പോള്‍ ഗോസിപ്പുകള്‍ കരിയറിനെ ബാധിക്കുമോ എന്ന പേടിയാണ് പുല്‍കിതിനും യാമിക്കും. അതുകൊണ്ടു തന്നെ ഇരുവരും പപ്പരാസികളെ പേടിച്ച് ഫ്‌ളാറ്റില്‍ കൂടുതല്‍ സെക്യൂരിറ്റി ഏര്‍പ്പെടുത്തിയതായും കേള്‍ക്കുന്നുണ്ട്. അടുത്തിടെ പുല്‍കിതും യാമി ഗൗതവും ഒന്നിച്ച ചിത്രമാണ് ജുനുനിയത്ത്. വിവേക് അഗ്‌നി ഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്. സനം രേ എന്ന ചിത്രത്തിന് ശേഷം ഇരുവരും പ്രണയ ജോഡികളായി എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

Related posts