കാഞ്ഞിരപ്പള്ളി: റബര്‍ തോട്ടത്തില്‍ നിന്നു 35 കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി. പൂതക്കുഴി – പട്ടിമറ്റം റോഡില്‍ കെഎംഎ ചില്‍ഡ്രന്‍സ് ഹോമിനു സമീപത്തെ തോട്ടത്തില്‍ നിന്നു കഴിഞ്ഞദിവസം വൈകുന്നേരമാണ് നാട്ടുകാര്‍ പാമ്പിനെ പിടികൂടിയത്. സമീപത്തെ പുഴയിലൂടെ എത്തിയ പെരുമ്പാമ്പ് വൈകുന്നേരം ആറോടെ റബര്‍ തോട്ടത്തിലെ പടല്‍വള്ളികള്‍ക്കിടയിലേക്ക് കയറിപോകുന്നത് കുട്ടികള്‍ കണ്ടു. ഈ വിവരം കുട്ടികള്‍ വീട്ടുകാരെ അറിയിച്ചതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലാണ് പാമ്പിനെ കണെ്ടത്തിയത്. പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ക്കു കൈമാറി.
പുഴയിലൂടെ എത്തിയ പെരുമ്പാമ്പ് റബര്‍ തോട്ടത്തില്‍ ഒളിച്ചു; കണ്ടുപിടിച്ചത് കുട്ടികള്‍; നാട്ടുകാര്‍ പിടികൂടി
