പൂഞ്ഞാറില്‍ ചരിത്രമുറങ്ങുന്നു; മുത്തള്ള് ഗുഹ ചരിത്രാവശിഷ്ടം

KTM-GUHAകുന്നോന്നി: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി എന്ന മലയോരഗ്രാമം ചരിത്രങ്ങളുടെ ഉറവിടമായി മാറി നശ്രദ്ധയാകര്‍ഷിക്കുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മനുഷ്യര്‍ ജീവിച്ചിരുന്നതിന്റെ തെളിവുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കുന്നോന്നി തകിടിമലയില്‍നിന്നു കണെ്ടത്തിയിരുന്നു. കല്ലറകളില്‍ മനുഷ്യരെ അടക്കംചെയ്യുവാന്‍ വലിയ പാളി കല്ലുകള്‍ ഉപയോഗിച്ചിരുന്നതായി കണെ്ടത്തിയതിനെത്തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രഗവേഷകനായ ഡോ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കുന്നോന്നിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

ചെറുശിലായുഗത്തില്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ശിലായുഗ ആയുധങ്ങളും കുന്നോന്നി തലപ്ര പ്രദേശത്തുനിന്നും ചരിത്രകാരനായ കുന്നോന്നി സ്വദേശി തോമസ് കുന്നിക്കല്‍ കണെ്ടടുത്ത് ഡോ. രാജേന്ദ്രനു കൈമാറിയിരുന്നു. അന്ന് മനുഷ്യര്‍ വസിച്ചിരുന്നുവെന്നു കരുതുന്ന മുത്തള്ള് ഗുഹ കാണുവാന്‍ എത്തുന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.

കുന്നോന്നി-തലപ്ര ഭാഗത്ത് കണെ്ടത്തിയ മുത്തള്ളിലേക്ക് തുടക്കത്തില്‍ ഇരുന്നുനിരങ്ങി വേണം കയറാന്‍. പിന്നീട് നടന്ന് പത്തു മീറ്ററോളം പോയിക്കഴിഞ്ഞാല്‍ വിസ്തൃതമായ വലിയ കുഴിയില്‍ എത്തും. ഇവിടെ ശിലായുഗ മനുഷ്യര്‍ താമസിച്ചിരുന്നതായാണു പഴമക്കാര്‍ പറയുന്നത്. ഗുഹയില്‍ കയറാന്‍ ഇപ്പോള്‍ പ്രദേശവാസികള്‍ക്കു പോലും ഭയമാണ്. ഇഴജന്തുക്കളുടെ ശല്യം ഭയന്നാണ് ഗുഹയ്ക്കുള്ളില്‍ കയറാന്‍ ആള്‍ക്കാര്‍ മടിക്കുന്നത്. മുന്‍കാലങ്ങളില്‍ മുത്തള്ളിനുള്ളില്‍ കയറിയവര്‍ നിരവധിയാണ്. കുന്നോന്നിയില്‍ എത്തി തലപ്ര റോഡിലൂടെ സഞ്ചരിച്ച് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കുത്തനെയുള്ള മലകയറിവേണം മുത്തള്ളിലെത്താന്‍.

Related posts