പൂട്ടിയ ബാറുകള്‍ തുറക്കില്ല; മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം: എക്‌സൈസ് മന്ത്രി

BARകോഴിക്കോട്: സംസ്ഥാനത്തെ പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കോഴിക്കോട് പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയെന്നതു പ്രചാരവേല മാത്രമാണ്. ബീവറേജുകള്‍ പലതും പൂട്ടിയെങ്കിലും മദ്യവില്‍പന കുറഞ്ഞിട്ടില്ല. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യവര്‍ജനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്നും പുതിയ സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ടി.പി.രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Related posts