മണ്ണാര്‍ക്കാട്: മറ്റു സ്കൂളുകളെല്ലാം കുട്ടികളുടെ യാത്രാസൗകര്യത്തിനായി ബസ് ഉപയോഗിക്കുമ്പോള്‍ കുമരംപുത്തൂര്‍ പയ്യനെടംഗവ.എല്‍പി സ്കൂളിന് അത് അസാധ്യമായിരുന്നു. പക്ഷേ ഇന്ന് ആ ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്. സ്വന്തമായി ഒരു സ്കൂള്‍ ബസ്. വര്‍ഷങ്ങളായി നേരിടേണ്ടിവന്ന തടസങ്ങള്‍ നീക്കംചെയ്ത് ഇതു പ്രാവര്‍ത്തികമാക്കിയത് ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി. നൂഹ് ബാവയായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ്് ബസ് ലഭ്യമാക്കിയത്.
സ്കൂളിലെ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു ബസ് ആവശ്യമുന്നിച്ച് കുട്ടികള്‍ തങ്ങളുടെ നിവേദനം സബ്കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. ഇതോടെ പ്രദേശത്തെ ഒരു വ്യക്തി ബസിനുള്ള പണം നല്‍കാന്‍ തയ്യാറായി. ഈ വിവരം സ്കൂള്‍ അധികൃതര്‍ സബ് കളക്ടറെ അറിയിച്ചു. തുടര്‍ന്ന് ഇതിനായുള്ള നടപടിക്രമങ്ങള്‍ക്ക് അദ്ദേഹം അനുമതി നല്‍കി. ബസിന്റെ തോക്കാല്‍ദാനം സബ് കളക്ടര്‍തന്നെയാണ് നിര്‍വഹിച്ചത്. ഇനി പയ്യനെടത്ത് സര്‍വീസ് ബസുകളില്ലാത്ത മേഖലയില്‍ നിന്ന് ബുദ്ധിമുട്ടി സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് ആശ്വാസത്തോടെ സ്കൂള്‍ബസില്‍ പഠിക്കാനെത്താം.