പെണ്‍കുട്ടിയായതുകൊണ്ട് മാതാപിതാക്കള്‍ വെറുത്തു

kanganaവനിതാദിനത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. മാതാപിതാക്കള്‍ എന്റെ ജനനം ദുഃഖമാണുണ്ടാക്കിയതെന്നാണ് കങ്കണ വെളിപ്പടുത്തിയത്. പെണ്‍കുട്ടിയായതു കൊണ്ടു തന്നെ അവര്‍ എന്നെ ആദ്യം വെറുത്തിരുന്നു. അവരുടെ പെരുമാറ്റം എന്നെ കുട്ടിക്കാലത്ത് ഏറെ വിഷമിപ്പിച്ചിട്ടുണ്ട്. ഒരു പൊതുചടങ്ങില്‍ വച്ചാണ് കങ്കണ ഈ കാര്യങ്ങള്‍ പറഞ്ഞത്.

ചേച്ചി രംഗോലിയുടെ ജനനത്തിനു ശേഷം മാതാപിതാക്കള്‍ ആണ്‍കുട്ടി ഉണ്ടാവണമെ ന്നാണ് ആഗ്രഹിച്ചത്.
പക്ഷെ ആണ്‍കുഞ്ഞ് ജനിച്ച്   ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു.  പിന്നീടാണ് താന്‍ ജനിക്കുന്നത്.     തന്നെ ആര്‍ക്കും വേണ്ടെന്ന അപകര്‍ഷതാ ബോധം നിരന്തരം അലട്ടി- കങ്കണ കൂട്ടിച്ചേര്‍ത്തു.

Related posts