കോട്ടയം: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറും ഡോര്‍ചെക്കറും അറസ്റ്റില്‍. എരുമേലിയിലാണ് സംഭവം. തുലാപ്പള്ളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ഷാമോന്‍ (28), ഡോര്‍ചെക്കറും പ്രസിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പെണ്‍കുട്ടിയോട് മര്യാദ ലംഘനം നടത്തി എന്ന വകുപ്പിലാണ് കേസ്. സ്ഥിരമായി യാത്ര ചെയ്യുന്ന പെണ്‍കുട്ടിയോട് ലൈംഗിക ചുവയുള്ള രീതിയില്‍ സംസാരിക്കുകയും ആംഗ്യം കാട്ടുകയും ചെയ്തു എന്ന പരാതിയിലാണ് എരുമേലി പോലീസ് കേസെടുത്തത്.
പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറും ഡോര്‍ചെക്കറും അറസ്റ്റില്‍
