പെരിയാര്‍വാലി കനാല്‍ പാലം അപകടാവസ്ഥയില്‍

ekm-palamകിഴക്കമ്പലം: ഭാരവണ്ടികളുടെ അമിതമായ സഞ്ചാരം മൂലം പാലം അപകടാവസ്ഥയില്‍. മഴുവന്നൂര്‍ പഞ്ചായത്തിലെ വലമ്പൂര്‍ ഏഴിപ്രം റോഡിലെ പെരിയാര്‍വാലി കനാല്‍ പാലമാണ് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലായിരിക്കുന്നത്. കുന്നത്തുനാട് – ഐക്കരനാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ മുഴുവന്‍ ഭാഗവും ദ്രവിച്ച നിലയിലാണ്. ദിവസേന 85 ലോഡോളം മണ്ണുമായി  ടിപ്പര്‍ -ടോറസ് വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്.

പ്രദേശത്തെ ജനങ്ങള്‍ക്ക് കോലഞ്ചേരിയിലേക്കു എത്തുന്നതിനുള്ള എളുപ്പമാര്‍ഗമാണ് പാലം. പെരിയാര്‍വാലിയില്‍ സ്ഥാപിച്ച ഭാരവണ്ടികള്‍ക്കായുള്ള മുന്നറിയിപ്പ് ബോര്‍ഡ് മണ്ണ് വണ്ടിയുമായി വരുന്നവര്‍ നീക്കം ചെയ്തുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പാലത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എ, ജില്ലാ പഞ്ചായത്ത്-ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും ആരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related posts