പൊട്ടാസ്യം ക്ലോറേറ്റ് കരാറുകാര്‍ക്ക് എങ്ങനെ ലഭിച്ചു ? പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി പിടിയില്‍; പിടിയിലായത് മുഖ്യകരാറുകാരന്റെ ബന്ധുക്കള്‍

Paravoorരാജീവ് ഡി.പരിമണം

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധ പ്പെട്ട് രണ്ടുപേരെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മുഖ്യകരാറുകാരനായ കൃഷ്ണന്‍ കുട്ടിയുടെ ബന്ധുക്കളായ  ഷിബു, അശോകന്‍ എന്നിവരാണ് പിടിയിലായത്.   നേരത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള   ഉമേഷ്, കൃഷ്ണന്‍കുട്ടി, ഭാര്യ അനാര്‍ക്കലി എന്നിവ രെ ഇന്നു തെളിവെടുപ്പിന് കൊണ്ടുപോകും. പുറ്റിം ഗല്‍ ക്ഷേത്രത്തില്‍ നടന്നത് മത്സരകമ്പമാണെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള കൃഷ്ണന്‍കുട്ടി മൊഴിനല്‍കിയിരുന്നു. കൃഷ്ണന്‍കുട്ടിയേയും ഭാര്യ അനാര്‍ക്കലിയേയും ക്രൈംബ്രാഞ്ചിന്റെ അപേക്ഷ യെ തുടര്‍ന്ന് 26വരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇവരെ കൂടാതെ കമ്പകെട്ട് തൊഴിലാളികളായ ഉമേഷിനേയും ചിഞ്ചുവിനേയും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

ഒളിവില്‍ കഴിയുന്ന  ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.  ക്രൈംബ്രാഞ്ച് സംഘം കൊല്ലം കളക്ടറേറ്റില്‍നിന്ന് ശേഖരിച്ച് സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചെങ്കിലും കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. 16 സിസിടിവി കാമറകളില്‍ 11 എണ്ണവും പ്രവര്‍ത്തനരഹിതമാണ്. ശേഷിച്ച കാമറകളിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.ഇത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതിയുടെ അനുമതി യോടെ കൂടുതല്‍ പരിശോധനയ്ക്ക് ഡിസ്ക് അയയ്ക്കും. വെടിക്കെട്ട് അപകടത്തിനിടയാക്കിയ സ്‌ഫോടന ത്തില്‍  പൊട്ടാസ്യം ക്ലോറേറ്റ് അടങ്ങിയ രാസവസ്തു ക്കളുടെ ശേഖരം  സ്ഥിരീകരിച്ചതോടെ  അന്വേഷ ണം കൂടുതല്‍ വഴികളിലേക്ക് തിരിഞ്ഞിരിക്കു കയാണ്.

കരാറുകാര്‍ക്ക് ഇത് എങ്ങനെ ലഭിച്ചുവെന്നത് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. ഇത് വ്യക്തമാകുന്നതോടെ കൂടുതല്‍ പേര്‍ പിടിയിലാ കുമെന്നാണ് സൂചന. അതേസമയം ജില്ലാആശു പത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളില്‍ ഒരെണ്ണം കൂടി തിരിച്ചറിഞ്ഞു. വെഞ്ഞാറമൂട് സ്വദേശിയാ യ രാജന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.  ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് മരിച്ചവരുടെ എണ്ണം 108ആയി.

Related posts