പൊതുപ്രവര്‍ത്തനം സുതാര്യമായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

TVM-REMESHതിരുവനന്തപുരം: പൊതു പ്രവര്‍ത്തനം സുതാര്യ മാകണ മെന്നും രാജഭര ണമായാലും ജനാധിപത്യ മായാലും അഴിമതി സമൂഹത്തെ ബാധിക്കുന്ന അര്‍ബുദമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രമുഖ ചെറുകഥാകൃത്ത് ഡോ. എസ്.വി വേണുഗോപന്‍നായര്‍ രചിച്ച സ്വദേശാഭിമാനി എന്ന നാടകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് പ്രസംഗിക്കു കയായി രുന്നു അദ്ദേഹം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നിര്‍ഭയനായും നിഷ്പക്ഷമായും സമൂഹ ത്തോടുള്ള കടപ്പാട് നിര്‍വഹിച്ച തായും ചെന്നിത്തല അഭിപ്രാ യപ്പെട്ടു.

പന്ന്യന്‍ രവീന്ദ്രന്‍ പുസ്തകം സ്വീകരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ അഡ്വ. കരകുളം കൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. എസ്‌ഐഇടി ഡയറക്ടര്‍ ബി. അബുരാജ് പുസ്തകം പരിചയപ്പെടുത്തി.  പുരോഗമന കലാ സാഹിത്യസംഘം സെക്രട്ടറി പ്രഫ. വി.എന്‍ മുരളി, പി.കെ വേണുഗോപാല്‍, പ്രസ് ക്ലബ് സെക്രട്ടറി കെ.ആര്‍ അജയന്‍, അഡ്വ. കെ.ആര്‍ പത്മകുമാര്‍, നെയ്യാറ്റിന്‍കര നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, നാടകരചയിതാവ് ഡോ. എസ്.വി വേണു ഗോപന്‍നായര്‍, അഡ്വ. കെ. വിനോദ് സെന്‍, രചന വേലപ്പന്‍നായര്‍, ആരഭി എ. പത്മന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts