പൊന്‍കുടത്തില്‍ താമര വിരിയുന്നതി നോടൊപ്പം വിഎസിന്റെ ഭൂരിപക്ഷം കുറയുമെന്ന് വെള്ളാപ്പള്ളി നടശേശന്‍

ekm-vellapallyചേര്‍ത്തല: പൊന്‍കുടത്തില്‍ താമര വിരിയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങര വിഎച്ച്എസ് സ്കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിന് ഭൂരിപക്ഷം കുറയും. പോളിംഗ് ശതമാനം കൂടുന്നത് എന്‍ഡിഎയ്ക്ക് ഗുണമാണെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന് നല്ല പ്രതീക്ഷയാണുള്ളതെന്നും കുട്ടനാട്ടില്‍ വിജയിക്കുമെന്നും ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിക്കൊപ്പം വോട്ട് ചെയ്തശേഷം മടങ്ങുകയായിരുന്നു തുഷാര്‍. വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍, മകള്‍ വന്ദന എന്നിവരും കൂടെയുണ്ടായിരുന്നു.

Related posts