പോലീസ് ക്യാമ്പില്‍ വീണ്ടും തെരുവുനായകളുടെ വിളയാട്ടം, എഎസ്‌ഐയുടെ മകനു കടിയേറ്റു

TVM-DOGആലപ്പുഴ: എ.ആര്‍. ക്യാമ്പില്‍ വീണ്ടും നായ്ക്കളുടെ വിളയാട്ടം. എ.ആര്‍. ക്യാമ്പ് എഎസ്‌ഐ ശിവപ്രസാദിന്റെ മകന്‍ കണ്ണനെയാണ്(17) നായ കടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. ശിവപ്രസാദും കണ്ണനും എ.ആര്‍. ക്യാമ്പ് ഫ്‌ളാറ്റ് ക്വാര്‍ട്ടേഴ്‌സില്‍ പാര്‍ക്കു ചെയ്ത കാര്‍ എടുക്കാനായി ചെന്നപ്പോഴാണ് നായയുടെ കടിയേറ്റത്. കുട്ടിയെ ഉടന്‍തന്നെ ആലപ്പുഴ ജനറലാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.

കഴിഞ്ഞദിവസം എ.ആര്‍. ക്യാമ്പിലെ പോലീസുകാരനെ നായ കടിച്ചിരുന്നു. എ.ആര്‍. ക്യാമ്പിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ശ്രീകുമാരക്കുറുപ്പിനാണ് കടിയേറ്റത്. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുട്ടികളെ ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. എ.ആര്‍. ക്യാമ്പിലും ക്വാര്‍ട്ടേഴ്‌സിന്റെ പരിസരങ്ങളിലും നിരവധി നായകള്‍ അലഞ്ഞുതിരിഞ്ഞ് നടന്ന് പ്രദേശവാസികള്‍ക്ക് ഭീഷണിയുയര്‍ത്തുകയാണെന്ന് ശിവപ്രസാദ് ആരോപിച്ചു.

Related posts