പോസ്റ്റുകളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യണം: താലൂക്ക് വികസനസമിതി

ekm-FLEXആലത്തൂര്‍: വൈദ്യുത, ടെലഫോണ്‍ പോസ്റ്റുകളില്‍ അപകടം വിളിച്ചു വരുത്തുന്ന രീതിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉടനെ അഴിച്ചു മാറ്റണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും അമിതഭാരം കയറ്റി മറ്റു ജില്ലകളിലേക്ക് പോകുന്ന ടോറസ് ,ടിപ്പര്‍ ലോറികളുടെ ഗതാഗതം നിമിത്തം നിലവിലുള്ള റോഡുകള്‍ തകരാറിലാക്കുന്നതിനെതിരെ ബന്ധപ്പെട്ടവര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം വര്‍ദ്ധിച്ചു വരുന്നതു മൂലം കര്‍ഷകര്‍ കഷ്ടത്തിലാണെന്നും പരിഹാരം കാണുക ,നിലവില്‍ കോഴി വേസ്റ്റ് നിക്ഷേപിക്കുന്ന മംഗലം ജംക്ഷനിലുള്ള പൊതുമരാമത്ത് വകുപ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തുക, കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ എം.എന്‍.ലക്ഷം വീട് കോളനി അളന്നു തിട്ടപ്പെടുത്തുക എന്നിവ  യോഗം ആവശ്യപ്പെട്ടു. വടക്കഞ്ചേരി- കിഴക്കഞ്ചേരി റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പോലീസിന്റെ സേവനം ഉറപ്പാക്കുക, നിലവില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുതപോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുക, വടക്കഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലനുഭവപ്പെടുന്ന തിരക്കിന് ടോക്കണ്‍ സംവിധാനമേര്‍പ്പെടുത്തുക, തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിലെ നായാടി കോളനി നിവാസികള്‍ക്ക് പട്ടയം ലഭ്യമാക്കുക, ആലത്തൂര്‍ കോര്‍ട്ട് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുക തുടങ്ങിയവയും യോഗം ഉന്നയിച്ചു.

Related posts