ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പാരീസിലേക്ക് രഹസ്യയാത്ര നടത്തി. ബോളിവുഡിലെ യുവനായകനും കാമുകനുമായ രണ്‍വീര്‍ സിംഗിനെ കാണാനാണ് ദീപിക പാരീസിലേക്ക് യാത്ര പോയത്. പാരീസിലെത്തിയ ദീപിക രണ്‍വീറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതായിട്ടാണ് വിവരം. കുറേ നാളായി ഇരുവരും തമ്മില്‍ കണ്ടിട്ട്.
ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാനഡയിലെ ടൊറന്റോയില്‍ നടന്നുവരികയാണ്. ദീപിക ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. കുറച്ചുദിവസത്തെ ബ്രേക്ക് കിട്ടിയപ്പോള്‍ മുംബൈയില്‍ എത്തിയ ദീപിക പിന്നീട് പാരീസിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. രണ്‍വീറാകട്ടെ ആദിത്യ ചോപ്രയുടെ ചിത്രമായ ബെഫിക്കറില് അഭിനയിച്ചുവരികയാണ് ഇപ്പോള്‍. വാണി കപൂര്‍ ആണ് ചിത്രത്തിലെ നായിക. പാരീസിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
കുറേനാളായി ദീപികയെ കാണാതിരുന്നിട്ട് രണ്‍വീറിനും രണ്‍വീറിനെ കാണാതിരുന്നിട്ട് ദീപികയ്ക്കും വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ഈ സാഹചര്യത്തിലാണ് ഒഴിവുകിട്ടിയ ഉടന്‍ ദീപിക രണ്‍വീര്‍ സിംഗിനെത്തേടി പാരീസിലേക്ക് പോയത്. ദീപികയെ മാസങ്ങള്‍ക്കുശേഷം അടുത്തുകണ്ടതോടെ രണ്‍വീറിനും പെരുത്ത് ഹാപ്പിയായി.