‘പ്രതികരിക്കേണ്ട കാര്യമില്ല”

deepika250616താനും രണ്‍വീറും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീണിട്ടില്ലെന്ന് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ഇത്തരം വാര്‍ത്തകളോട് പ്രത്യേകിച്ച് പ്രതികരിക്കേണ്ട കാര്യമുണ്ടോയെന്നറിയില്ല. തങ്ങള്‍ ഇരുവരും അറിയാത്ത കാര്യങ്ങളാണ് വാര്‍ത്തകളായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്.   ഇത്തരം അപവാദങ്ങളോട് മറപടി പറയേണ്ട കാര്യമില്ലെന്നും ദീപിക പറഞ്ഞു.

രണ്‍വീറുമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും തന്നെ പറയേണ്ട കാര്യമില്ല. രണ്‍വീര്‍ എന്റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായിരുന്നു. ഇനിയും അത് അതുപോലെ തന്നെയായിരിക്കും. ഇനി അതിന് മാറ്റം ഉണ്ടാകില്ലെന്നും ദീപിക പറഞ്ഞു. ഇതോടുകൂടി ഇവരുടെ ബന്ധത്തിന് വിള്ളല്‍ വീണിരിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Related posts