തൃശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ വിയ്യൂര്‍ ജയിലിലെ രണ്ടു പ്രതികളെ കൊണ്ടുവരികയായിരുന്ന ജയില്‍ വകുപ്പിന്റെ ടാറ്റാസുമോ സിവില്‍ലൈന്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് രണ്ടു പ്രതികള്‍ക്കും മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസുകരായ ജോഷി, സാഗര്‍, ആശിഷ്, പ്രതികളായ രവി, വേലായുധന് എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാര്‍ പെട്ടെന്ന് റോഡിലേക്കെടുത്തപ്പോള് അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറിനു നടുവിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടു വിചാരണ തടവുകാര്‍ക്കു പാറാവിനായി നാലു പോലീസുകാരും വാഹനത്തില്‍ ഉണ്ടായിരുന്നു.
പ്രതികളുമായി പോയ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി; പോലീസടക്കം അഞ്ചു പേര്‍ക്കു പരിക്ക്
