പ്രതിപക്ഷത്തിരിക്കാന്‍ വനിതകള്‍ ഇല്ല! 47 പേര്‍ ജയിച്ചെങ്കിലും ഒറ്റ വനിതയെപ്പോലും വിജയിപ്പിക്കാന്‍ യുഡിഎഫിനായില്ല

womenകോട്ടയം: യുഡിഎഫ് പക്ഷത്ത് ഇനി പുരുഷകേസരികള്‍ മാത്രം. 47 പേര്‍ ജയിച്ചെങ്കിലും ഒറ്റ വനിതയെപ്പോലും വിജയിപ്പിക്കാന്‍ യുഡിഎഫിനായില്ല. പി.കെ. ജയലക്ഷ്മിയെന്ന ഏക വനിത മാത്രമാണു കഴിഞ്ഞ തവണ യുഡിഎഫ് പക്ഷത്തുണ്ടായിരുന്നു. ജയലക്ഷ്മിക്കു മന്ത്രിസ്ഥാനവും നല്‍കി. എന്നാല്‍, ഇക്കുറി ജയലക്ഷ്മി പരാജയപ്പെട്ടു. യുഡിഎഫില്‍ കോണ്‍ഗ്രസ് മാത്രമാണു വനിതകള്‍ക്കു സീറ്റ് നല്‍കിയത്. അതില്‍ ജയസാധ്യതയുണ്ടായിരുന്ന സീറ്റുകള്‍ തൃശൂര്‍, മാനന്തവാടി, റാന്നി എന്നിവ മാത്രമായിരുന്നു.

ഇടതുമുന്നണിയില്‍ കെ.കെ. ശൈലജ(കൂത്തുപറമ്പ്്), ഗീത ഗോപി(നാട്ടിക), സി.കെ. ആശ(വൈക്കം), ഇ.എസ്. ബിജിമോള്‍(പീരുമേട്), ഐഷാ പോറ്റി(കൊട്ടാരക്കര), വീണ ജോര്‍ജ്(ആറന്മുള), ജെ. മേഴ്‌സിക്കുട്ടിയമ്മ(കുണ്ടറ), പ്രതിഭാ ഹരി(കായംകുളം) എന്നിങ്ങനെ എട്ടു വനിതകള്‍ വിജയിച്ചു. ഇതില്‍ അഞ്ചു പേര്‍ സിപിഎമ്മുകാരും മൂന്നു പേര്‍ സിപിഐക്കാരുമാണ്. കൊല്ലം ജില്ലയില്‍ രണ് ടു വനിതകള്‍ എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, 16 മണ്ഡലങ്ങളുള്ള മലപ്പുറത്തും 14 വീതം മണ്ഡലങ്ങളുള്ള തിരുവനന്തപുരത്തും എറണാകുളത്തും ഒറ്റ വനിതാ എംഎല്‍എ പോലുമില്ല.

Related posts