മാവേലിക്കര: മാവേലിക്കരയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കുറ്റക്കാരനായ ബസ് െ്രെഡവറെ പിടിക്കാന ായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ അഭിഭാഷകര്‍ മര്‍ദിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവേലിക്കര പോലീസ് സ്‌റ്റേ സ്ഥരായ ഉണ്ണികൃഷ്ണ പിള്ള(32), ഷഫീക്ക്(29), രാഹുല്‍(29) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇന്നലെ രാവിലെ 12.15 ഓടെയാണ് സംഭവം.പ്രതിയെ ഒരു വക്കീലിന്റെ ഓഫീസില്‍ സംരക്ഷിച്ചിരിക്കുന്നു എന്ന വിവരം അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ കുടുക്കാനായി റോഡില്‍ മഫ്തിയില്‍ കാത്തുനില്‍ക്കവെയാണ് നാടകീയ സംഭവം. പ്രതിയായ തിരുവല്ല കവിയൂര്‍ സ്വദേശി രഞ്ജിത്ത് വി. രാജന്‍(29), വക്കീല്‍ ഓഫീസില്‍ നിന്നിറങ്ങി റോഡിലൂടെ നടന്നു വരവെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ റ്റി. രാധ, അരുണ്‍, അലക്‌സ് കളീക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു.
തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരാ ണെന്ന് അറിയിച്ചിട്ടും ഇവര്‍ മര്‍ദനം തുടര്‍ന്നുവെന്ന് പോലീസുകാര്‍ പറയുന്നു. തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തെ പ്രതിരോധത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്യാനായതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണന്‍, ഷഫീക്ക്, രാഹുല്‍ എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രഞ്ജിത് വി. രാജനെ അറസ്റ്റ് ചെയ്യുന്നതിനിടെ അഭിഭാഷകരുടെ ആക്രമണത്തിനിരയായി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥര്‍.