പ്രായം തളര്‍ത്താത്ത ഓട്ടക്കാരന്‍

ktm-ottakaranകാഞ്ഞിരപ്പള്ളി: പാറത്തോട് സ്വദേശി ജോണ്‍മട്ടക്കല്‍ കായികരംഗത്തെ ഒരുപറ്റം ദേശീയ അന്തര്‍ദേശീയ റെക്കാര്‍ഡുകളുടെ ഉടമയാണ്. 86 വയസ്സുള്ള ഇദേഹം ഇന്ത്യന്‍ മാസറ്റേഴ്‌സ് അത്‌ലറ്റിക്‌സ് ടീമിലെ മെഡല്‍വേട്ടക്കാരനാണ്. 2012 ല്‍ ചൈനയില്‍ നടന്ന ഏഷ്യാഡില്‍ ഹര്‍ഡില്‍സില്‍ റെക്കാര്‍ഡോടെ സ്വര്‍ണം നേടി. പിന്നീടങ്ങോട്ട്  ഹര്‍ഡില്‍സിലെ സ്വര്‍ണ്ണം തന്റെ കുത്തകയാക്കിമാറ്റി. 2015 ഓഗസ്റ്റില്‍ ഫ്രാന്‍സില്‍ നടന്ന ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നു 108 പേര്‍പങ്കെടുത്തുലഭിച്ച അഞ്ച് മെഡലുകളില്‍ മൂന്നെണ്ണം ജോണ്‍ മട്ടക്കലിന്റെ പേരില്‍കുറിച്ചതാണ്.

അഞ്ച് രാജ്യാന്തര മത്സരങ്ങളില്‍ നിന്നുമായി ഒമ്പത് സ്വര്‍ണ്ണവും ഓരേ വെള്ളിയും ഓടും ഇതിനകം ലഭിച്ചിട്ടുണ്ട്. ഹര്‍ഡില്‍സിനു പുറമെ 3000 മീറ്റര്‍, 2000 മീറ്റര്‍ ഓട്ടം, ലോംഗ്ജംപ് എന്നിവയില്‍ ഈ 86 കാരന്‍ മെഡല്‍ നേടിയിട്ടുണ്ട്. പാറത്തോട് ഗ്രേസിമെമ്മോറിയല്‍ ഹൈസ്കൂള്‍ മുന്‍ അദ്ധ്യാപകനായ ഇദേഹം ലേകത്തിലെ പ്രായം കൂടിയ ഹര്‍ഡില്‍സ്താരങ്ങളില്‍ ഒരാളാണ്. ഈ പ്രായത്തിലും കായികരംഗത്തെ മികവിനുള്ള അംഗീകാരമായി  ഏഷ്യന്‍ മാസ്‌റ്റോഴ്‌സ് അത്‌ലറ്റിക് ഫെഡറേഷന്റെ 2015 ലെ മികച്ച അത്‌ലറ്റ് എന്ന ബഹുമതി ഇദേഹത്തെ തേടിയെത്തി.

ദേശീയ  മാസ്‌റ്റേഴ്‌സ് മത്സരങ്ങളില്‍ നിന്നു മാത്രമായി 100ല്‍ പരം മെഡലുകള്‍  നേടിയിട്ടുണ്ട്. രാവിലെയും വൈകും നേരങ്ങളിലുമായി നടത്തുന്ന പരിശീലനവും നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രോത്‌സാഹനവുമാണ് തന്നെ മുന്നേട്ട് നയിക്കുന്നതെന്ന് ജേണ്‍മട്ടക്കല്‍ പറയുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ്മീറ്റില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് പ്രായം തളര്‍ത്താത്ത ഓട്ടക്കാരന്‍.

Related posts