പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: അഞ്ചു പേര്‍ അറസ്റ്റില്‍

TVM-ARRESTPEEDANAMതിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ചു പേരെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. തക്കല സ്വദേശികളായ വിനീഷ് (21), സജിന്‍കുമാര്‍ (19) നിക്‌സണ്‍ രാജന്‍ (19), അബീഷ് (20), ശങ്കര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വിനീഷ് ഇടപ്പഴഞ്ഞിയിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാത്രിയിലെത്തിച്ചു. അവിടെ വച്ച് അഞ്ചു പേരും ചേര്‍ന്ന്  പീഡിപ്പിക്കുകയായിരുന്നുവെന്ന്‌പോലീസ്പറഞ്ഞു.

പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഒളിവില്‍ പോയ പ്രതികളെ വട്ടിയൂര്‍ക്കാവിന് സമീപം വച്ചാണ്  പോലീസ് പിടികൂടിയത്.  റെയില്‍വെ സിഐ പ്രദീപ്, എസ്‌ഐ. ആര്‍.റോജ്, സിപിഒമാരായ ബിനു, സുജിത്ത്, വിജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related posts