പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; പ്രതികള്‍ വേറേയും പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും

KKD-ARRESTകോഴിക്കോട്: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മൂന്നു പേരെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നു. ഇവര്‍ നേരത്തെ മറ്റു പെണ്‍വാണിഭ കേസുകളില്‍ ഉള്‍പ്പെട്ടവരാണോ എന്നും ഇവരുടെ പൂര്‍വകാല പ്രവര്‍ത്തനങ്ങളെയുമാണ് പോലീസ് അന്വേഷിക്കുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് മലപ്പുറം മരക്കര കൊല്ലക്കുഴിയില്‍ ഹൗസില്‍ കെ. ഷിഹാബുദ്ദീന്‍(24), മറക്കര ചേലക്കുന്ന് കല്ലാര്‍മംഗലം മൈലാന്‍പടന്‍ ഹൗസില്‍ നൗഷാദ്(29), മലപ്പുറം മൊയന്‍ങ്ങാടി കുട്ടിപ്പുറ ഹൗസില്‍ മുഹമ്മദ് ഷാഫി(24) എന്നിവരെയാണ് ചേവായൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പിടികൂടിയത്.

കഴിഞ്ഞ നാലാം തീയതിമുതല്‍ നഗരത്തിലെ സ്കൂളില്‍പഠിക്കുന്ന മൂന്നുപെണ്‍കുട്ടികളെയും കാണാതായിരുന്നു. ഇവര്‍ക്കൊപ്പം പോകാനുള്ള ശ്രമത്തിനിടെ ഒരു പെണ്‍കുട്ടിയെ സംശയം തോന്നി ഓട്ടോ ഡ്രൈവര്‍ ചേവായൂര്‍ പോലീസില്‍ എല്‍പ്പിച്ചു.എന്നാല്‍ മറ്റുരണ്ടുപേരും ആദ്യം  വയനാട്ടിലെ ബന്ധുവീട്ടിലേക്ക് പോകുകയും അവിടെനിന്നും ഫോണില്‍  ഒരു പെണ്‍കുട്ടിയുടെ കാമുകനായ ഷാഫിയുമായി ബന്ധപ്പെട്ടുണ്ട്. തുടര്‍ന്നിവിടെ നിന്നും പണം സംഘടിപ്പിച്ചശേഷം കോഴിക്കോട്ടെത്തി്. യൂണിവേഴ്‌സിറ്റിയില്‍ കാറുമായി കാത്തുനിന്നിരുന്ന പ്രതികള്‍ക്കൊപ്പം ദിവസങ്ങളോളം ഇവര്‍ മലപ്പുറത്ത്ും പരിസര പ്രദേശങ്ങളിലുമായി ചുറ്റികറങ്ങി.  ഇതില്‍ ഒരു പെണ്‍കുട്ടി രണ്ടുദിവസത്തിനുശേഷം ഇവിടെനിന്നും  രക്ഷപ്പെട്ട് വയനാട്ടിലെ ബന്ധുവീട്ടിലെത്തി.

ആദ്യം പിടിയിലായ പെണ്‍കുട്ടിയില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാടാമ്പുഴയ്ക്കുസമീപത്തുള്ള ,സൂര്യനെല്ലികേസിലെ പ്രതികള്‍ ഒളിച്ചുതാമസിച്ച മലയില്‍ പ്രതികള്‍ ഉണ്ടെന്നവിവരം പോലീസിനു ലഭിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ രഹസ്യമായ നീക്കത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ചേവായൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസിനെകണ്ട് പ്രതികള്‍ വലിയ കല്ലുകള്‍ക്കിടയിലേക്ക് മറയാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ടു പിടികൂടി. കോടതിയില്‍ ഹാജരാക്കിയ മൂന്നു പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ചേവായൂറ സിഐ.ബിജു, എസ്‌ഐ ഷാജഹാന്‍, ഷാഫി, എന്നിവരുള്‍പ്പെട്ട സംഘമാണ് ്രപതികളെ വലയിലാക്കിയത്.

Related posts