പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പിടിയില്‍

ktm-arrestകൊരട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.വരടിയം സ്വദേശി വരടിയത്ത് വീട്ടില്‍ സുരേന്ദ്രനെ(36)യാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്.സുരേഷ്ബാബു അറസ്റ്റുചെയ്തത്. 2013-ല്‍ വീട്ടില്‍ നിന്നും 20,000 രൂപയുമായി സ്ഥലംവിട്ട പെണ്‍കുട്ടി ഊട്ടിയിലെത്തി. അവിടെവച്ച് പരിചയപ്പെട്ട സ്ത്രിയോടൊപ്പം താമസിക്കുമ്പോഴാണ് സുരേന്ദ്രനുമായി പരിചയപ്പെടുന്നത്.

സുരേന്ദ്രന്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിച്ചു. ഗര്‍ഭിണിയായ പെണ്‍കുട്ടി 2014-ല്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. 17 വയസുള്ളപ്പോഴാണ് പ്രസവിച്ചത്. പ്രസവശേഷം സുരേന്ദ്രന്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. നേരത്തെ പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തിയ വിവരമറിഞ്ഞെത്തിയ പോലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനം സംബന്ധിച്ച കാര്യങ്ങള്‍ അറിഞ്ഞത്.

Related posts