പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്റ് ചെയ്തു

KNR-ARRESTJAILപറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. ഇയാളെ പറവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തു. പൊന്നാനി സ്വദേശി സുള്‍ഫിക്കര്‍ റഹ്മാന്‍ (28) ആണ് പിടിയിലായ പ്രതി. ഇയാളെ വടക്കേക്കര സിഐ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐ ജയകുമാര്‍ എന്നിവരും സംഘവും ചേര്‍ന്നാണ് പിടികൂടിയത്. വീടുകള്‍തോറും പുസ്തക വില്‍പനയ്‌ക്കെത്തിയ റഹ്മാന്‍ വടക്കേക്കരയില്‍ പെണ്‍കുട്ടിയുടെ വീട്ടിലും പുസ്തക വില്‍പനയ്‌ക്കെത്തി പിന്നീട് മൊബൈല്‍ ഫോണ്‍ വഴി സ്ഥിരമായി വിളിച്ച് സൗഹൃദം സ്ഥാപിച്ച് പ്രലോഭിപ്പിച്ച് കഴിഞ്ഞ ആറിന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയേയും പെണ്‍കുട്ടിയെയും തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.

Related posts