പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാം

chayam090716വിവാദങ്ങളില്‍ മുങ്ങിയ ചായം പൂശിയ വീട് എന്ന ചിത്രം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ തിയറ്ററുകളിലേക്ക്.  സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കം കാരണം വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്. പക്ഷേ സംവിധായകരായ  സതീഷ് ബാബു സേനനും സന്തോഷ് ബാബു സേനനും വിട്ടുകൊടുക്കാന്‍ തയാറായില്ല.

നഗ്നത കാട്ടുന്ന രംഗങ്ങള്‍ വെട്ടിമുറിക്കുമെന്ന് സെന്‍സര്‍ബോര്‍ഡ് കട്ടായം പറഞ്ഞതോടെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയില്‍ ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി.  ഇപ്പോള്‍ ദാ ചിത്രം തിയറ്ററുകളിലേക്ക് ഉടന്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.

അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ആണ് ചായം പൂശിയ വീടിന് വേണ്ടി കോടതിയില്‍ വാദിച്ചത്. അങ്ങനെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാം എന്ന നിബന്ധനയോടെ  ചിത്രം റിലീസ് ചെയ്യാം എന്ന് കോടതി ഉത്തരവായി. കലാധരനും ബോളിവുഡ് നടി നേഹ മഹാജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Related posts